
 പരവൂരിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 14 സീറ്റ് വീതം
 കൊട്ടാരക്കര ഇടതുപക്ഷം നിലനിറുത്തിയെങ്കിലും സീറ്റ് കുറഞ്ഞു
 കൊട്ടാരക്കരയിൽ എൻ.ഡി.എയുടെ മുന്നേറ്റം
കൊല്ലം: ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നിടത്തും എൽ.ഡി.എഫ് അധികാരത്തിലെത്തി. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര നഗരസഭകളാണ് എൽ.ഡി.എഫ് നേടിയത്. എൽ.ഡി.എഫിനും യു.ഡി.എഫിനും 14 സീറ്രുകൾ വീതം ലഭിച്ച പരവൂർ നഗരസഭയിൽ ആർക്കും മേൽക്കോയ്മയില്ല. കഴിഞ്ഞ തവണ 4 നഗരസഭകളും എൽ.ഡി.എഫിനായിരുന്നു. ഇത്തവണ പരവൂരിൽ ഇടതിന് മേൽക്കൈ തുടരാനായില്ല. എൽ.ഡി.എഫിന് മൂന്ന് സീറ്റുകളാണ് ഇവിടെ കുറഞ്ഞത്. യു.ഡി.എഫ് നാലും എൻ.ഡി.എ ഒരു സീറ്റും വർദ്ധിപ്പിച്ചു.
കരുനാഗപ്പള്ളിയിൽ കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് എൽ.ഡി.എഫ് അധികമായി നേടിയപ്പോൾ കോൺഗ്രസ് ഏറെ പിന്തള്ളപ്പെട്ടു. എൻ.ഡി.എ 2015നേക്കാൾ 3 സീറ്റ് കൂടി അധികമായി നേടി. കൊട്ടാരക്കരയിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തിയെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ രണ്ടുസീറ്റ് കുറഞ്ഞു. യു.ഡി.എഫ് രണ്ട് സീറ്റ് വർദ്ധിപ്പിച്ചു. എൻ.ഡി.എയുടെ സീറ്റുകൾ ഒന്നിൽ നിന്ന് അഞ്ചായി ഉയർന്നു. പുനലൂരിൽ എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്ര് കൂടി. യു.ഡി.എഫിന് ഒന്ന് കുറഞ്ഞു. എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും സീറ്റുകളൊന്നും ലഭിച്ചില്ല.
പുനലൂർ 2015, 2020
എൽ.ഡി.എഫ് - 20, 21
യു.ഡി.എഫ് - 15, 14
എൻ.ഡി.എ - 0, 0
കൊട്ടാരക്കര
എൽ.ഡി.എഫ് - 18, 16
യു.ഡി.എഫ് - 10, 8
എൻ.ഡി.എ - 1, 5
കരുനാഗപ്പള്ളി
എൽ.ഡി.എഫ് - 17, 25
യു.ഡി.എഫ് - 15,6
എൻ.ഡി.എ - 1, 4
മറ്റുള്ളവർ -2, 0
പരവൂർ
ആകെ 32
എൽ.ഡി.എഫ് - 17, 14
യു.ഡി.എഫ് - 10, 14
എൻ.ഡി.എ - 3, 4
മറ്റുള്ളവർ- 2, 0