
11ൽ പത്തിടത്തും ആധികാരിക വിജയം, ചവറയിൽ മാത്രം യു.ഡി.എഫിന് അധികാരം
കൊല്ലം: ജില്ലയിലെ 11 ബ്ലോക്കുപഞ്ചായത്തുകളിൽ പത്തിടത്ത് ഇടതു മുന്നണി ഭരണം നിലനിറുത്തി. ചവറയിൽ മാത്രമാണ് ഇടതുമുന്നണിയിൽ നിന്ന് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. 2015ൽ 11 ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമായിരുന്നു. ചിറ്റുമലയിയും മുഖത്തലയിലും ഓച്ചിറയിലും യു.ഡി.എഫ് പ്രാതിനിദ്ധ്യം ഒരു സീറ്റിൽ ഒതുങ്ങിയപ്പോൾ ഇത്തിക്കര, അഞ്ചൽ, കൊട്ടാരക്കര, ചടയമംഗലം എന്നിവിടങ്ങളിൽ രണ്ടുസീറ്റ് മാത്രമാണ് നേടാനായത്. ബ്ലോക്ക് പഞ്ചായത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതാണ് മറ്റൊരു പ്രത്യേകത. ചിറ്റുമലയിലെ പെരിനാട് ഡിവിഷനിൽ മഠത്തിൽ സുനിലും ഇത്തിക്കരയിലെ മീനമ്പലം ഡിവിഷനിൽ എസ്.ആർ. രോഹിണിയും ബി.ജെ.പി പ്രതിനിധികളായി വിജയിച്ചു. ചവറയിൽ യു.ഡി.എഫിന്റെ അധികാരനേട്ടത്തിന് ആർ.എസ്.പി നിർണായക ശക്തിയായി.
11 ബ്ലോക്ക് പഞ്ചായത്തുകളിലായി 152 ഡിവിഷൻ
എൽ.ഡി.എഫ് : 116
യു.ഡി.എഫ് : 34
ബി.ജെ.പി : 2
ഇടതുമുന്നണി നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ, ബ്രായ്‌ക്കറ്റിൽ ആകെ സീറ്റുകൾ
1. ഓച്ചിറ (14)
എൽ.ഡി.എഫ് : 13
യു.ഡി.എഫ് : 1
2. ശാസ്താംകോട്ട (14)
എൽ.ഡി.എഫ് : 9
യു.ഡി.എഫ് : 5
3. വെട്ടിക്കവല (14)
എൽ.ഡി.എഫ് : 10
യു.ഡി.എഫ് : 4
4. അഞ്ചൽ (15)
എൽ.ഡി.എഫ് : 13
യു.ഡി.എഫ് : 2
5. കൊട്ടാരക്കര (13)
എൽ.ഡി.എഫ് : 11
യു.ഡി.എഫ് : 2
6. ചിറ്റുമല (13)
എൽ.ഡി.എഫ് : 11
യു.ഡി.എഫ് : 1
ബി.ജെ.പി : 1
7. മുഖത്തല (15)
എൽ.ഡി.എഫ് : 14
യു.ഡി.എഫ് : 1
8. ചടയമംഗലം (15)
എൽ.ഡി.എഫ് : 13
യു.ഡി.എഫ് : 2
9. ഇത്തിക്കര ( 13)
എൽ.ഡി.എഫ് : 10
യു.ഡി.എഫ് : 2
ബി.ജെ.പി : 1
10. പത്തനാപുരം (13)
എൽ.ഡി.എഫ് : 7
യു.ഡി.എഫ് : 6
യു.ഡി.എഫ് നേടിയ ബ്ലോക്ക് പഞ്ചായത്ത്
1. ചവറ (13)
യു.ഡി.എഫ് :8
എൽ.ഡി.എഫ് : 5