
കൊല്ലം: സംസ്ഥാനത്ത് അമ്മയും മകനും ഒരുവീട്ടിൽ നിന്ന് രണ്ട് രാഷ്ട്രീയ പാർട്ടികളുടെ ബാനറിൽ മത്സരിച്ച കൗതുകമായിരുന്നു കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിലേത്. ഇടമുളയ്ക്കൽ പനച്ചവിള ദിവ്യാലയത്തിൽ സുധർമ്മയും മകൻ ദിനുരാജുമാണ് നേർക്കുനേർ അംഗത്തിനിറങ്ങിയത്. ബി.ജെ.പി സ്ഥാനാർത്ഥിയായ അമ്മയും ഇടതുമുന്നണി സ്ഥാനാർത്ഥിയായ മകനും പ്രചാരണരംഗത്ത് രസക്കാഴ്ചയായെങ്കിലും ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി എം. ബുഹാരി 82 വോട്ടുകൾക്ക് ജയിച്ചുകയറി.