 
പുനലൂർ:പുനലൂർ നഗരസഭയിലെ 35വാർഡുകളിൽ 21സീറ്റ്കൾ നേടി എൽ.ഡി.എഫ് ഭരണം നിലനിറുത്തി.കഴിഞ്ഞ തവണ എൽ.ഡി.എഫ് 20സീറ്റും യു.ഡി.എഫിന് 15സീറ്റും നേടിയിരുന്നു.ഇത്തവണ യു.ഡി.എഫിൽ നിന്നും ഒരു സീറ്റ് കൂടി എൽ.ഡി.എഫ് പിടിച്ചെടുത്തു. ഇത്തവണ യു.ഡി.എഫിന് 14സീറ്റുകളാണ് ലഭിച്ചത്. ഇടത് മുന്നണിയിലെ സി.പി.എം 20സീറ്റിലും സി.പി.ഐ 11സിറ്റിലും കേരളകോൺഗ്രസ് -ബി രണ്ട് സീറ്റുകളിലും കേരള കോൺഗ്രസ് ജോസ്,കോൺഗ്രസ് എസ് എന്നീ കക്ഷികൾ ഓരോ സിറ്റുകളിലുമാണ് മത്സരിച്ചത്. കോൺഗ്രസ് 30സീറ്റുകളിലും ആർ.എസ്.പി 2, കേരള കോൺഗ്രസ് ജോസഫ് , മുസ്ലീംലീഗ് എന്നിവ ഒരോ സീറ്റിലുമാണ് മത്സരിച്ചത്.