കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെ ഭരണം ഇടത് മുന്നണി നിലനിറുത്തി.യു.ഡി.എഫ് രണ്ടു സീറ്റ് നഷ്ടപ്പെട്ട് എട്ട് സീറ്റിൽ എത്തിയപ്പോൾ എൻ.ഡി.എ വമ്പിച്ച നേട്ടം കൊയ്തു. 29 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ പതിനാറ് സീറ്റ് നേടിയാണ് ഇടത് മുന്നണി ഭരണം നിലനിറുത്തിയത്. യു.ഡി.എഫ് എട്ട് സീറ്റു നേടി.ഒരു സീറ്റുമാത്രമുണ്ടായിരുന്ന ബി.ജെ.പി അഞ്ചു സീറ്റുകൾ നേടി.
സി.പി.എമ്മിന്റെ മുൻ ഏരിയ സെക്രട്ടറിമാർ തോറ്റു
കൊല്ലം: കൊട്ടാരക്കരയിലെ സി.പി.എം മുൻ ഏരിയ സെക്രട്ടറിമാർ പരാജയപ്പെട്ടു. ഏരിയ കമ്മിറ്റിയുടെ മുൻ സെക്രട്ടറിമാരായ സി.മുകേഷ്, എൻ. ബേബി എന്നിവരാണ് പരാജയപ്പെട്ടത്. തൊട്ടുമുൻപുള്ള നഗരസഭ വൈസ് ചെയർമാനായിരുന്നു സി.മുകേഷ്. നഗരസഭയുടെ ടൗൺ വാർഡിൽ നിന്നും മത്സരിച്ചുവെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി അരുൺകുമാർ കാടാംകുളമാണ് ഇവിടെ വിജയിച്ചത്. എൻ.ബേബി മൈലം ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല പടിഞ്ഞാറ് വാർഡിലാണ് മത്സരിച്ചത്. ഇവിടെ പാർട്ടിയുടെ വിമത സ്ഥാനാർത്ഥി എസ്.ശ്രീകുമാറാണ് അട്ടിമറി വിജയം നേടിയത്. ബേബി മൈലം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുകേഷ് നഗരസഭയുടെ ചെയർമാൻ സ്ഥാനാർത്ഥിയുമായിരുന്നു.