കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ ശാസ്താംമുകൾ വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. എസ്.അഖിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. മുസ്ളീം വിഭാഗം തിങ്ങിപ്പാർക്കുന്ന വാർഡാണിത്. ഇടത് മുന്നണിയിലെ ഫൈസൽ ബഷീർ 498 വോട്ടുകളും യു.ഡി.എഫിലെ ഷിഫിലി.എ.നാസർ 360 വോട്ടും നേടിയ വാർഡിലാണ് ഒരു വോട്ട് മാത്രം നേടിയ എൻ.ഡി.എ സ്ഥാനാർത്ഥിയുള്ളത്. തൊട്ടടുത്ത മുസ്ളീം സ്ട്രീറ്റ് വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ഷാജഹാൻ ആറ് വോട്ടുകളും നേടി.