c

കൊല്ലം: 68 ഗ്രാമ പഞ്ചായത്തുകളിൽ 44 ഇടത്ത് ഇടതുമുന്നണി ഭരണം നിലനിറുത്തി. 11 പഞ്ചായത്തുകൾ ഇടതുമുന്നണിക്ക് നഷ്ടമായി. യു.ഡി.എഫിന് 22 ഇടത്ത് ഭരണം ലഭിച്ചു. കല്ലുവാതുക്കൽ, നെടുവത്തൂർ പഞ്ചായത്തുകളിൽ ബി.ജെ.പി ഭരണം പിടിച്ചു. തെക്ക് കിഴക്കൻ മേഖലകളിലെ ഗ്രാമ പഞ്ചായത്തുകൾ ഇടതുമുന്നണിയെ തുണച്ചപ്പോൾ ജില്ലയുടെ വടക്ക് മേഖലയാണ് യു.ഡി.എഫിന് താങ്ങായത്. പല പഞ്ചായത്തുകളിലും ബി.ജെ.പി നിർണായക ശക്തിയാവും. അഞ്ചു സീറ്റ് വീതം നേടി പോരുവഴിയിൽ മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. പോരുവഴി, മൈലം, കുളക്കട, പട്ടാഴി, ഏരൂർ, അഞ്ചൽ, പനയം, പെരിനാട്, ഇളമ്പള്ളൂർ, തൃക്കോവിൽവട്ടം, കൊറ്റങ്കര, ഇട്ടിവ പഞ്ചായത്തുകളിൽ മെച്ചപ്പെട്ട പ്രകടനമാണ് ബി.ജെ.പി നടത്തിയത്.