കുന്നത്തൂർ : ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറാൻ ആർക്കും ഭൂരിപക്ഷമില്ലാതെ പോരുവഴി ഗ്രാമ പഞ്ചായത്ത്.18 വാർഡുകളിൽ യുഡിഎഫ് - 5, എൽ.ഡി.എഫ് - 5,ബി.ജെ.പി- 5, എസ്‌.ഡി.പി.ഐ - 3 എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്താണിത്.ഏതെങ്കിലും മുന്നണിക്ക് പിന്തുണ നൽകാൻ എസ്‌.ഡി.പി.ഐ രംഗത്തെത്തിയാലും ഒൻപത് എന്ന അക്കത്തിൽ എത്താൻ കഴിയില്ല. പോരുവഴിയിൽ കിഴക്കമ്പലം മോഡലിൽ തിരഞ്ഞടുപ്പ് കാലത്ത് രൂപം കൊണ്ട ട്വന്റി -25 ന് ഒരു വാർഡിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല.