ldf

പത്തനാപുരം :.പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ എൽ .ഡി .എഫ് ഭരണം നിലനിറുത്തി. പത്തനാപുരം ബ്ലോക്കിലെ 6 പഞ്ചായത്തുകളിൽ അഞ്ചിടത്തും എൽ. ഡി. എഫ് വിജയിച്ചു. ഒരു പഞ്ചായത്തിൽ യു .ഡി .എഫും വിജയം കണ്ടു . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ 13 ഡിവിഷനിൽ 7 ഡിവിഷൻ എൽ.ഡി.എഫും 6 ഡിവിഷൻ യു.ഡി.എഫും നേടി.വിളക്കുടി ഗ്രാമപഞ്ചായത്ത് പതിനഞ്ച് വർഷത്തിന് ശേഷം യു .ഡി .എഫ് തിരികെ പിടിച്ചു.പട്ടാഴി വടക്കേക്കരയിൽ 13 സീറ്റിൽ 9 സീറ്റ് നേടി എൽ .ഡി .എഫ് ഭരണം നിലനിറുത്തി.

നറുക്കെടുപ്പിലൂടെ

മാർക്കറ്റ് വാർഡിൽ എൽ.ഡി.എഫും ബി.ജെ.പിയും തുല്യവോട്ടുകൾ നേടിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിമാരെ പരാജയപ്പെടുത്തി എറത്ത് വടക്ക് വാർഡിൽ ബി.ജെ.പിയുടെ എ.ആർ.അരുൺ വിജയിച്ചു. തലവൂരിൽ എൽ.ഡി.എഫ് ഭൂരിപക്ഷം സീറ്റുകളും നേടി. പത്തനാപുരം പഞ്ചായത്തിൽ പന്ത്രണ്ട് സീറ്റുകളോടെ എൽ.ഡി.എഫ് ഭരണം നിലനിറുത്തി. പത്തനാപുരം പഞ്ചായത്തിൽ എസ്.ഡി.പി.ഐയും ബി.ജെ പിയും അക്കൗണ്ട് തുറന്നു.