
പത്തനാപുരം : പത്തനാപുരത്തെ വോട്ടണ്ണൽ കേന്ദ്രത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. ഇടത് ,വലത് പ്രവർത്തകർ തമ്മിൽ നടന്ന രൂക്ഷമായ വാക്കേറ്റം ഏറെ നേരം നീണ്ടു നിന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി ഇരുകൂട്ടരേയും വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയ ശേഷമാണ് വോട്ടെണ്ണൽ തുടർന്നത്. പത്തനാപുരം പഞ്ചായത്തിൽ പതിനേഴാം വാർഡിൽ 2 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാറൂഖ് മുഹമ്മദ് വിജയിച്ചിരുന്നു. ഇതിൽ തർക്കം ഉന്നയിച്ച് എൽ.ഡി.എഫ് രംഗത്തിയതോടെ പ്രശ്നം രൂക്ഷമായി. തുടർന്ന് റീ കൗണ്ടിംഗ് നടത്തിയെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു .