prem
പ്രേം ഉഷാറും എ. ആശയും

പ്രേം ഉഷാറിന്റെ ഭൂരിപക്ഷം 1237, ആശ ജയിച്ചത് 4 വോട്ടിന്

കൊല്ലം: അമ്മൻനടയിൽ വിജയിച്ച സി.പി.എം സ്ഥാനാർത്ഥി പ്രേം ഉഷാറിനാണ് കൊല്ലം കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ആലാട്ട്കാവിൽ വിജയിച്ച സി.പി.എം സ്ഥാനാർത്ഥി എ. ആശയ്ക്കാണ് ഭൂരിപക്ഷം ഏറ്റവും കുറവ്. പ്രേം ഉഷാർ 1237 വോട്ടിനാണ് വിജയതീരമണഞ്ഞത്. ആശ ജയിച്ചത് കേവലം 4 വോട്ടിന് മാത്രമാണ്.

കന്നിമേലിൽ വിജയിച്ച സി.പി.എമ്മിന്റെ എ. അശ്വതി, വള്ളിക്കീഴിൽ നിന്ന് 947 വോട്ടിന് വിജയിച്ച സി.പി.എം സ്ഥാനാർത്ഥി എസ്. ജയൻ, വാളത്തുംഗലിൽ വിജയിച്ച സി.പി.ഐ സ്ഥാനാർത്ഥി സുജ എന്നിവരാണ് ഭൂരിപക്ഷത്തിലെ മറ്റ് മുൻനിരക്കാർ. കയ്യാലയ്ക്കലിൽ 12 വോട്ടിന് ജയിച്ച സി.പി.എം സ്ഥാനാർത്ഥി മെഹറുന്നിസ, മീനത്തുചേരിയിൽ 25 വോട്ടിനു വിജയിച്ച രാജു നീലകണ്ഠൻ, പള്ളിമുക്കിൽ 39 വോട്ടിന് വിജയിച്ച സി.പിഎമ്മിന്റെ എം. സജീവ് എന്നിവരാണ് ഭൂരിപക്ഷത്തിലെ പിൻനിരക്കാർ.

ആലാട്ട്കാവിൽ കൊവിഡ് ബാലറ്റ് കിട്ടിയില്ല:

ബി.ജെ.പി കോടതിയിലേക്ക്

ആലാട്ട്കാവിൽ തങ്ങളുടെ അനുഭാവികളായ ചില കൊവിഡ് ബാധിതർക്ക് പോസ്റ്റൽ ബാലറ്റ് ബോധപൂർവം നിഷേധിച്ചെന്ന് ആരോപിച്ച് ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കും. ഇവിടെ പോളിംഗ് മെഷിനീലെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ബി.ജെ.പി പത്ത് വോട്ടിന് മുന്നിലായിരുന്നു. പിന്നീട് കൊവിഡ് സ്പെഷ്യൽ ബാലറ്റുകൾ എണ്ണിയപ്പോഴാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി 4 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചത്. തങ്ങളുടെ അനുഭാവികൾക്ക് കൊവിഡ് ബാലറ്റ് കിട്ടിയിരുന്നെങ്കിൽ ആലാട്ട്കാവിലെ വിധി മറിച്ചായേനെയെന്നാണ് ബി.ജെ.പിയുടെ വാദം.