c

കൊല്ലം: പന്മന പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചത്തോടെ നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നിർണായകമാകില്ല. 23 വാർഡുകളുള്ള പന്മനയിൽ പ്രചാരണത്തിനിടെ സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് പറമ്പിൽമുക്ക്, ചോല വാർഡുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ശേഷിക്കുന്ന 21 വാർഡുകളിലാണ് ഫലം പുറത്തുവന്നത്. 14 സീറ്റുകൾ പിടിച്ച് യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. എൽ.ഡി.എഫ് ആറ് സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലുമാണ് വിജയിച്ചത്. നടക്കാനിരിക്കുന്ന രണ്ട് വാർഡുകളിലെ തിരഞ്ഞെടുപ്പും പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ലെന്ന് ഉറപ്പായി.