 
കൊല്ലം: കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും പടിയിറങ്ങി ഡോ.സി.ഉണ്ണിക്കൃഷ്ണൻ ഇനി പഞ്ചായത്ത് ഭരണത്തിലേക്ക്. പടിഞ്ഞാറെ കല്ലട നാലാം വാർഡിൽ നിന്നാണ് ഇടത് മുന്നണി സ്ഥാനാർത്ഥിയായി സി.ഉണ്ണിക്കൃഷ്ണൻ മത്സരിച്ച് വിജയിച്ചത്. ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം മാസങ്ങൾക്ക് മുൻപാണ് വിരമിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി എക്സി.അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചുവരികയാണ്. പതിനഞ്ച് വർഷം മുൻപ് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.