 
 യു.ഡി.എഫിന് കനത്ത നഷ്ടം
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ വോട്ട് ശതമാനത്തിലെ വർദ്ധനവിൽ എൻ.ഡി.എ മുന്നിൽ. കഴിഞ്ഞതവണത്തേക്കാൾ 3.16 ശതമാനം വർദ്ധന നേടാൻ മുന്നണിക്ക് സാധിച്ചു. എൽ.ഡി.എഫിന് 2.23 ശതമാനം വോട്ട് വർദ്ധനവുണ്ട്. അതേസമയം യു.ഡി.എഫിന്റെ വോട്ട് വിഹിതം 2.08 ശതമാനം ഇടിഞ്ഞു.
എൻ.ഡി.എയുടെ വോട്ടുവിഹിതം 18.86 ശതമാനത്തിൽ നിന്ന് 22.02 ശതമാനമായാണ് ഇത്തവണ ഉയർന്നത്. എൽ.ഡി.എഫ് വോട്ട് 39.52 ശതമാനത്തിൽ നിന്നും 41.75 ആയി. കോൺഗ്രസിന്റെ വോട്ട് വിഹിതം 32.46ൽ നിന്ന് 30.38 ശതമാനമായി താഴ്ന്നു.
ഇത്തവണ കോർപ്പറേഷനിൽ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ പേർ വോട്ട് ചെയ്തു. കഴിഞ്ഞതവണ 1,98,871 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ പോസ്റ്റൽ ബാലറ്റുകളും കൊവിഡ് സ്പെഷ്യൽ ബാലറ്റുകളും സഹിതം 2,04,058 വോട്ടുകളുണ്ട്. വാശിയേറിയ മത്സരം ഉറപ്പായിരുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ പുതിയ വോട്ടർമാരെ ചേർക്കുന്ന കാര്യത്തിലും മത്സരിച്ചിരുന്നു.
2015
പോൾ ചെയ്ത വോട്ടുകൾ: 1,98,871
ലഭിച്ച വോട്ടുകളും ശതമാനവും
എൽ.ഡി.എഫ്: 78594 - 39.52%
യു..ഡി.എഫ്- 64559- 32.46%
ബി.ജെ.പി- 37511- 18.86%
മറ്റുള്ളവ (അസാധു സഹിതം)- 18207- 9.15%
2020
ആകെ പോൾ ചെയ്ത വോട്ടുകൾ: 2,04,058
ലഭിച്ച വോട്ടുകളും ശതമാനവും
എൽ.ഡി.എഫ്: 85205 - 41.75%
യു.ഡി.എഫ്: 61998 - 30.38%
എൻ.ഡി.എ: 44934 - 22.02%
മറ്റുള്ളവർ: 11921 - 5.84%