കരുനാഗപ്പള്ളി : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ,ഗാന്ധിയൻ കളക്ടീവ്, സബർമതി നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.ഓപ്പൺ ക്യാൻവാസ്, നാടൻ പാട്ടുകൾ, കവിതാലാപനം ഡൽഹിയിലെ സമരഭൂമിയിൽ നിന്ന് റാഫി കൊല്ലം പകർത്തിയ ഫോട്ടോ പ്രദർശനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു.ഐക്യദാർഢ്യസമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ കളക്ടീവ് സംസ്ഥാന കോഡിനേറ്റർ യോഹന്നാൻ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരൻ ഷിയാസ്ഖാൻ തത്സമയം ചിത്രം വരച്ചു. പരിസ്ഥിതി പ്രവർത്തകൻ ജി. മഞ്ജുക്കുട്ടൻ, കേരള ഗാന്ധിസ്മാരക നിധി പ്രതിനിധികളായ വി. സുകുമാരൻ, ബൽറാം ഘോഷ്, ഏക്താ പരിഷത്ത് പ്രതിനിധി വരുൺ ആലപ്പാട്, കൗൺസിൽ ഭാരവാഹികളായ ശിവപ്രസാദ്, ബെറ്റ്സൺ വർഗീസ്, സ്മിജിൻ ദത്ത്, അജ്മൽ, സുമയ്യ, ഗൗരി എസ്. കുമാർ, സാജിദ്, സിംലാൽ എന്നിവർ പ്രസംഗിച്ചു.