കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ പ്രധാന വ്യവസായ സംരംഭകരായ പോച്ചയിൽ ഗ്രൂപ്പ് കരുനാഗപ്പള്ളി ടൗണിൽ പുതുതായി ആരംഭിക്കുന്ന പോച്ചയിൽ ഹോം ഷോപ്പിയുടെ ഉദ്ഘാടനവും പോച്ചയിൽ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ സമർപ്പണവും 25 ന് വൈകിട്ട് 3 മണിക്ക് നടക്കും. പോച്ചയിൽ ഗ്രൂപ്പ് അംഗങ്ങളുടെ മാതാവ് സുലേഖാബീവിയാണ് ഉദ്ഘാടനവും സമർപ്പണവും നിർവഹിക്കുന്നത്. എല്ലാ നാട്ടുകാരും ചടങ്ങിൽ പങ്കെടുക്കണമെന്ന് ചെയർമാൻ പോച്ചയിൽ നാസർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 1001കിടപ്പ് രോഗികൾക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്യും.