ശാസ്താംകോട്ട: പതാരം ബ്ലോക്ക് ഡിവിഷൻ ഇടത് സ്ഥാനാർത്ഥിയുടെ വീടിന് നേരെ നടന്ന അമീട്ടേറിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇടത് സ്ഥാനാർത്ഥിയും ശൂരനാട് തെക്ക് പഞ്ചായത്തിലെ മുൻ കോൺഗ്രസ് പ്രസിഡന്റുമായ ഒ .ശ്രീദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. കോൺഗ്രസിലെ ചേരിതിരിവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിട്ട ശ്രീദേവി ഇത്തവണ ഇടത്പക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി ഏഴിന് ബൈക്കിലെത്തിയവരാണ് അമിട്ടെറിഞ്ഞത്. വീടിനുമുന്നിൽ നിന്നിരുന്ന സഹോദരി ശോഭന, കൊച്ചുമകൻ പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .