courtt

കൊല്ലം: എഴുത്തുകാരി ജയഗീതയെ ട്രെയിനിൽ അപമാനിച്ചെന്ന കേസിൽ പ്രതികളായ രണ്ട് ടി.ടി.ഇമാരെ കോടതി വെറുതേവിട്ടു. ജാഫർ ഹുസൈൻ, ജി.ആർ. പ്രവീൺ എന്നിവരെയാണ് എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കൊല്ലം ജില്ലാ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടത്. 2012 ലാണ് കേസിനാസ്പദമായ സംഭവം. ആസൂത്രണ ബോർഡ് ഉദ്യോഗസ്ഥയായിരുന്ന ജയഗീത സീസൺ ടിക്കറ്റുമായി ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ സഞ്ചരിച്ചെന്നായിരുന്നു ടി.ടി.ഇമാരുടെ വാദം. ഇതിനു മുമ്പും ജയഗീത ഇത്തരത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് വിചാരണ വേളയിൽ പ്രതിഭാഗം ചൂണ്ടിക്കാട്ടി. അന്ന് ട്രെയിനിലുണ്ടായിരുന്ന ടി.ടി.ഇയെ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നഷ്ടപരിഹാരത്തിനായി മേൽക്കോടതിയെ സമീപിക്കാനാണ് ടി.ടി.ഇമാരുടെ തീരുമാനം.