 
അഞ്ചൽ: മലപ്പുറം തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവിനെ അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.തിരുവനന്തപുരം കാരക്കോണം സ്വദേശി തങ്കപ്പൻ (52) ആണ് അറസ്റ്റിലായത്.
ഏതാനും ദിവസം മുമ്പ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തപ്പോളാണ് അഞ്ചൽ ആർ.ഒ. ജംഗ്ഷനിലെ ശബരി മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവിവരം അറിവായത്.വിവരം അറിഞ്ഞ അഞ്ചൽ പൊലീസ് തിരൂരിലെത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ദിവസം അഞ്ചലിലെത്തിച്ചു.പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയായെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൽ. അനിൽ കുമാർ പറഞ്ഞു. പ്രതിയെ ഇന്ന് രാവിലെ മെഡിക്കൽ സ്റ്റോറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും