table-tennis
കൊല്ലം ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കൊല്ലം എ.സി.പി (ക്രൈം ബ്രാഞ്ച്) ​അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കൊല്ലം എ.സി.പി (ക്രൈം ബ്രാഞ്ച്) ​അഭിലാഷ് ഉദ്ഘാടനം ചെയ്തു. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഈ മാസം 26,​ 27 തീയതികളിലായി എറണാകുളം റീജിയണൽ സ്പോ‌ർട്സ് സെന്ററിൽ വച്ച് നടക്കുന്ന സംസ്ഥാനതല കേരളാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെയും തിരഞ്ഞെടുത്തു.

മത്സര വിജയികൾ (ഒന്ന്,​ രണ്ട്,​ മൂന്ന്, നാല് സ്ഥാനം നേടിയവർ): സബ് ജൂനിയർ ഗേൾസ് - ജൂനിയർ ഗേൾസ് - യൂത്ത് ഗേൾസ് ആൻഡ് വിമൺ:​ ജെന്നിഫർ ഫ്രെഡി,​ ഹൈഫ ബൈജു,​ ഹേബ ബൈജു. സബ് ജൂനിയർ ബോയ്സ് - ജൂനിയർ ബോയ്സ്: ​പ്രണവ് എസ്. പ്രമോദ്, ആദിർ അനൂപ്, എസ്. രാജേഷ്. യൂത്ത് ബോയ്സ്: മുഹമ്മദ് അൽത്താഫ്, പ്രണവ് എസ്. പ്രമോദ്, അലീൻ ക്ളീറ്റസ്, അഭിറാം. മെൻ: ബിനാൽ ബോസ്‌വെൽ, മുഹമ്മദ് അൽത്താഫ്, പ്രണവ് എസ്. പ്രമോദ്. വെറ്ററൻസ്: അനിൽ ശിവപ്രസാദ്, കിരൺ എബ്രഹാം തോമസ്.