ajayan
റ്റി. അജയൻ

അഞ്ചൽ:ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏരൂർ പഞ്ചായത്തിലെ ആർച്ചൽ വാർഡിൽ നിന്നും മത്സരിച്ച സി.പി.എം. അഞ്ചൽ എരിയാ കമ്മിറ്റി അംഗവും എസ്.എൻ. ട്രസ്റ്റിന്റെ കീഴിലുള്ള വർക്കല എസ്.എൻ. കോളേജ് ജീവനക്കാരനുമായ ടി. അജയൻ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ഹാട്രിക് വിജയം കരസ്ഥമാക്കി. പോൾ ചെയ്ത 1333 വോട്ടിൽ 1019 വോട്ട് അജയന് ലഭിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥിയ്ക്ക് 259 വോട്ടും, ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥിക്ക് 55 വോട്ടുമാണ് ഇവിടെ ലഭിച്ചത്. ഓയിൽ പാം ഇന്ത്യാ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ സി.ഐ.ടി.യു. തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറികൂടിയായ ഇദ്ദേഹം 1995 ൽ ഏരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഈ സമയം പി.എസ്. സുമനായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിൽ ഒന്നാം പേരുകാരനാണ് ടി.. അജയൻ