അഞ്ചൽ: അഗസ്ത്യക്കോട് കളിയ്ക്കൽ വീട്ടിൽ ഷീലയുടെയും മകൻ സുപിന്റെയും ചികിത്സയ്ക്കായി അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ധനസഹായം നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് രാധാമണി ഗുരുദാസ്, വാർഡ് മെമ്പർ ചന്ദ്രബാബു, ലയൺസിന്റെ മറ്റ് ഭാരവാഹികളായ നിഷാ ഷിബു, സിനി ശശിധരൻ, അഞ്ചൽ ബിജുഎന്നിവർ ഷീലയുടെ വീട്ടിൽ എത്തിയാണ് തുക കൈമാറിയത്. ഇവരുടെ ദുരിതാവസ്ഥ കാട്ടി കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കേരള കൗമുദി വാർത്തയിലൂടെ വിവരം അറിഞ്ഞതിനെ തുടർന്നാണ് ഇവർക്ക് ധനസഹായം നൽകാൻ തീരുമാനം എടുത്തതെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.