renjith
രഞ്ജിത്ത്

കൊല്ലം: ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കിളികൊല്ലൂർ കട്ടവിള പടിഞ്ഞാറ്റതിൽ പരേതനായ മോഹനന്റെയും രാജമ്മയുടെയും മകൻ രഞ്ജിത്താണ് (37) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെ അയത്തിൽ പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കർണാടക സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് രഞ്ജിത്തിന്റെ ബൈക്ക് ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്റീരിയർ ഡിസൈനിംഗ് ജോലി ചെയ്യുന്ന രഞ്ജിത് ജോലി കഴിഞ്ഞ് മടങ്ങിവരുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടം. പരിക്കേറ്റ കർണാടക സ്വദേശികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരങ്ങൾ: രജിത, രജിന, രജനീഷ്. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.