കൊല്ലം: കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30ഓടെ അയത്തിൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
റോഡ് മുറിച്ചുകടന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡിന്റെ വശത്തുള്ള സുരക്ഷാ തൂൺ ഇടിച്ചശേഷം മറിയുകയായിരുന്നു. തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്തത്.