കൊല്ലം: യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിന് നേരെയുണ്ടായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജാമുൻ ജഹാംഗീർ, ബി.ജെ.പി മണ്ഡലം ട്രഷറർ കൃഷ്ണകുമാർ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സജിൻ, ട്രഷറർ ശ്രീകാന്ത് അഭിനസ്, അനന്ദു എന്നിവർ സംസാരിച്ചു വിഷ്ണു, അഖിലേഷ്, കിരൺ, സൂരജ്, സജിത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.