
പാരിപ്പള്ളി: കരിമ്പാലൂരിൽ വീട്ടമ്മയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസികളായ കുഞ്ചൻ, മനു, സന്ദീപ് എന്നിവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ്. കരിമ്പാലൂർ വിഷ്ണു ഭവനിൽ ആദർശിന്റെ വീട്ടിലാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇവർ അതിക്രമിച്ച് കടന്ന് മാതാവ് ജയയെ ദേഹോപദ്രവം ഏല്പിച്ചത്. വീടിന്റെ ചില്ലുകളും അക്രമികൾ തകർത്തിരുന്നു.