hal
പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച പുനലൂർ ടൗൺ പ്രസ് ക്ലബിൻെറ നവീകരിച്ച പ്രസ് മീറ്റ് ഹാളിൻെറ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.രാജു നിർവഹിക്കുന്നു.പുനലൂർ ഡിവൈ.എസ്.പി.എസ്.അനിൽദാസ്, ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയവർ സമീപം.

പുനലൂർ: പോസ്റ്റ് ഓഫീസ് ജംഗ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച പുനലൂർ ടൗൺ പ്രസ് ക്ലബിന്റെ നവീകരിച്ച പ്രസ് മീറ്റ് ഹാൾ(എ.സി)മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. പുനലൂർ ഡിവൈ.എസ്.പി.എസ്.അനിൽദാസ്, പുനലൂർ ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് അനിൽ പന്തപ്ലാവ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സെക്രട്ടറി സൈമൺ അലക്സ്, മർച്ചെന്റ് ചെംബർ പുനലൂർ തലൂക്ക് പ്രസിഡന്റ് എസ്.നൗഷറുദ്ദീൻ, ഫോക്സ് ടി.വി.സി.ഒ.ജി.സുരേഷ് കുമാർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ചടങ്ങിൽ ഡിവൈ.എസ്.പി.ക്ലബ് അംഗങ്ങൾക്ക് ഐഡൻറിറ്റി കാർഡ്കൾ വിതരണം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി ഇടമൺ ബാഹുലേയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.