 
കൊല്ലം: കൊല്ലം തോടിന്റെ അശാസ്ത്രീയ നവീകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുണ്ടയ്‌ക്കൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടയ്ക്കൽ കൊണ്ടേയത് പാലത്തിന് സമീപം ധർണ നടത്തി. ബി.ജെ.പി ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. മുണ്ടയ്‌ക്കൽ ഏരിയാപ്രസിഡന്റ് എസ്. അഭിഷേക് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാപ്രസിഡന്റ് വിഷ്‌ണു പട്ടത്താനം, രൂപേഷ്, രാജേഷ് പട്ടത്താനം, പ്രസാദ്, ബാബു, സുഷമ, പ്രിയങ്ക എന്നിവർ സംസാരിച്ചു.