 
പുനലൂർ: എം .കോം വിദ്യാർത്ഥിനിയും 21കാരിയുമായ അഖില സുധാകരനാണ് പുനലൂർ നഗരസഭയിലെ ഏറ്റവും പ്രായ കുറഞ്ഞ കൗൺസിലർ. പട്ടിക ജാതി വനിത സംവരണ വാർഡായ തൊളിക്കോട്ട് നിന്നും ഇടത് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. 201വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഖില വിജയിച്ചത്.ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ രണ്ടാം വർഷ എം .കോം വിദ്യാർത്ഥിനിയാണ് അഖില.സി.പി.ഐ നേരത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന മഞ്ജുഷക്ക് പകരം അഖിലയ്ക്ക് അപ്രതീക്ഷിതമായി സ്ഥാനാർത്ഥിത്വം ലഭിക്കുകയായിരുന്നു. സർക്കാരിൻെറ ലൈഫ് പാർപ്പിട പദ്ധതിയിൽ നിന്നും പരവട്ടത്ത് ലഭിച്ച വീട്ടിലാണ് താമസം.