 
കൊട്ടിയം: വേണാട് സഹോദയാ വെർച്വൽ കലോത്സവവും സർഗോത്സവിന്റെ സമാപനവും ഓവറാൾ നേടിയവർക്കുള്ള ട്രോഫികളുടെ വിതരണവും തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ നടന്നു. എം. നൗഷാദ് എം.എൽ.എ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഓവറാൾ ട്രോഫികളുടെ വിതരണവും നിർവഹിച്ചു. വേണാട് സഹോദയാ കോംപ്ലക്സ് പ്രസിഡന്റും നാഷണൽ പബ്ലിക് സ്കൂൾ ചെയർമാനുമായ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കാലടി ശ്രീ ശാരദാ വിദ്യാലയാ സീനിയർ സെക്കൻഡറി സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. ദീപാ ചന്ദ്രൻ, വേണാട് സഹോദയാ കോംപ്ലക്സ് പേട്രൺ ഡോ. വി.കെ. ജയകുമാർ, തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ചെയർമാൻ അസീസ് ഖലീലി, നെടുങ്ങോലം എസ്.എൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ കെ. ഹരി, ചെയർമാൻ ഡോ. ജ്യോതി, നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സീനത്ത് നിസ, വേണാട് സഹോദയാ കോംപ്ലക്സ് സെക്രട്ടറി സരളകുമാരി എന്നിവർ സംസാരിച്ചു.