 
കുളത്തൂപ്പുഴ: ചോഴിയക്കോടും പരിസര പ്രദേശങ്ങളിലും നാശം വിതച്ച് കാറ്റ്. രണ്ടുദിവസമായി പ്രദേശത്ത് വീശിയടിക്കുന്ന കാറ്റിൽ മരം കടപുഴകി വീണുംകൊമ്പുകൾ ഒടിഞ്ഞുവീണും വീടുകൾക്ക് നാശം സംഭവിച്ചു. ചോഴിയക്കോട് പുത്തൻവിള വീട്ടിൽ സുരേഷ്, നിസാർ മൻസിലിൽ നിസാർ, ഓന്തുപച്ച ആർ.എസ്.ഭവനിൽ രാജൻ എന്നിവരുടെ വീടുകൾക്കും കിണറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. റബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങൾക്കും വാഴ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകൾക്കും വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ വീണ് പല ഭാഗത്തും വൈദ്യുതി വിതരണം നിലച്ചു.