photo
ആലുംതറ മുക്കിൽ സംഘടിപ്പിച്ച പ്രതിഷേധ യാഗം പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി :തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് മരുതൂർക്കുളങ്ങരയിലും പരിസര പ്രദേശങ്ങളിലും ബി. ജെ. പി പ്രവർത്തകർ എൽ.ഡി.എഫിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതായി പരാതി. .ആലുംതറ ജംഗ്ഷനിലെ എൽ. ഡി. എഫ് ഓഫീസും സമീപ പ്രദേശത്തെ ബോർഡുകളും ആക്രമികൾ അടിച്ചു തകർത്തു. എൽ. ഡി .എഫ് പ്രവർത്തകനായ മരുതൂർക്കുളങ്ങര വടക്ക് മനോജ്‌ ഭവനത്തിൽ യശോധരന്റെ വീട്ടിലെത്തിയ ആക്രമികൾ കൊലവിളിയും ഭീക്ഷണിയും മുഴക്കി. അതോടെ എൽ .ഡി .എഫ് നേതാക്കൾ പൊലീസിൽ പരാതി നൽകി. ആലുംതറ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. . എൽ .ഡി. എഫ് നേതാക്കളായ സൂസൻ കോടി, പി .ആർ .വസന്തൻ, പി .കെ .ബാലചന്ദ്രൻ ,ജഗത് ജീവൻ ലാലി, കെ .എസ് .ഷറഫുദ്ദീൻ മുസലിയാർ,, ജി. മോഹനകുമാർ, ബി .രമണിഅമ്മ തുടങ്ങിയവർ സംസാരിച്ചു.