viji

കൊല്ലം: വാഹനാപകടത്തിൽ മരിച്ച കലാമണ്ഡലം ഹൈദരാലിയുടെ പേരിൽ സംസ്ഥാന മദ്യവർജ്ജന സമിതി ഏർപ്പെടുത്തിയ കലാമണ്ഡലം ഹൈദരാലി പുരസ്കാരത്തിന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ്‌ ഓഫീസർ പി.എൽ. വിജിലാലിന്റെ 'നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത് 'എന്നറോഡ് സുരക്ഷ സംബന്ധിച്ച പുസ്തകം അർഹമായി. 2020 ഡിസംബർ 31ന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പുരസ്കാരവും കാഷ് അവാർഡും സമ്മാനിക്കും.