
കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ലിങ്ക് റോഡ് വരെയുള്ള ഭാഗം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. സന്ധ്യ മയങ്ങിയാൽ പല പ്രദേശങ്ങളിൽ നിന്നെത്തുന്നവർ മദ്യപിച്ച് വഴിയാത്രക്കാർക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത് പതിവാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന ഈ മേഖലയിലെ സാമൂഹ്യവിരുദ്ധശല്യം യാത്രക്കാർക്ക് ഭീഷണിയാണ്. ഇവിടെ രാത്രിയിൽ കഞ്ചാവ് കച്ചവടം വ്യാപകമാണെന്നും പരാതിയുണ്ട്.