 
കൊട്ടാരക്കര: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. വിവാദ കൃഷി ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊട്ടാരക്കരയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി യോഗത്തിൽ സി.പി.എം മുൻ ഏരിയാ സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ സി. മുകേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ രാമകൃഷ്ണപിള്ള, വി ഫിലിപ്പ്.പ്രശാന്ത് കാവുവിള സോമശേഖരൻ പിള്ള അനിൽകുമാർ പി ബാബു ഹുസൈൻ എം. ബാബു തുടങ്ങിയവർ പങ്കെടുത്തു.