riyas

കുണ്ടറ: കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. അരിനല്ലൂർ കോവൂരിൽ റിയാസ് മൻസിലിൽ റിയാസിനാണ് എൺപത് ലക്ഷം രൂപ ലോട്ടറി അടിച്ചത്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന റിയാസിന് മുൻപും സമ്മാനങ്ങൾ
ലഭിച്ചിട്ടുണ്ട്. സ്വദേശമായ കാരാളിമുക്കിലെ ഏജൻസിയിൽ നിന്നെടുത്ത കെ.എം 723241 എന്ന
നമ്പറിനാണ് സമ്മാനം ലഭിച്ചത്. സർക്കാർ ജോലി ലഭിക്കുന്നതിന് മുൻപ് ലോട്ടറി കടയിലായിരുന്നു റിയാസ് ജോലി ചെയ്തിരുന്നത്. ഭാര്യ ഷെർണ ബീഗം. ഏക മകൾ നാല് വയസുകാരി റിസ്വാന.