cancer

പത്തനാപുരം :കാൻസർ രോഗികൾക്ക് പെൻഷൻ മൂവായിരം രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന സമിതി തീരുമാനിച്ചു.
നിലവിൽ കാൻസർ രോഗികൾക്ക് നൽകുന്ന പെൻഷൻ 1000 രൂപയും മറ്റുള്ള ക്ഷേമ പെൻഷനുകൾ 1500 രൂപയുമാണ്.. പെൻഷൻ വർദ്ധനവിനായി ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ ഉപവാസം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടികളിൽ എല്ലാ ജില്ലകളിലും ഈ വിഷയം ഉന്നയിക്കും. പെൻഷൻ വർദ്ധനവിൽ നടപടിയില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിലും കളക്‌ട്രേറ്റുകൾക്ക് മുമ്പിലും ഉപവാസം സംഘടിപ്പിക്കുമെന്ന് ജീവനം സംസ്ഥാന സമിതി തീരുമാനിച്ചു.
പ്രസിഡണ്ട് സന്തോഷ് കുമാർ ആലപ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മുൻ പൊലീസ് എ.സി.പി ജവഹർ ജനാർദ്ദൻ, പ്രജിത് കണ്ണൂർ ,ജോജി മാത്യു ജോർജ്, ഷെഫീക്ക് പത്തനംതിട്ട , വിനു വിദ്യാധരൻ എന്നിവർ സംസാരിച്ചു.