 
ഓച്ചിറ: കെ. എസ്. ടി. എ ക്ളാപ്പന ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിലർ എൽ. എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി കൺവീനർ പി. ആർ ഷീബ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് കൺവീനർ ആർ. രതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം എ. എ. സമദ്, സബ് ജില്ലാ പ്രസിഡന്റ് എൽ. കെ. ദാസൻ, ജില്ലാ കമ്മിറ്റി അംഗം കെ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി തോമസ് ക്രൂസ് (പ്രസിഡന്റ്), കെ. ചാന്ദിനി (വൈസ് പ്രസിഡന്റ്), ആനന്ദ്. എൻ. സത്യശീലൻ (സെക്രട്ടറി), പി. ആർ ഷീബ (ജോ. സെക്രട്ടറി), എസ്. ജയസി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.