ncp
എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന തോമസ്ചാണ്ടിയുടെ ഒന്നാം ചരമവാർഷികാനുസ്മരണം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നപ്പോൾ

കൊല്ലം: എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന തോമസ്ചാണ്ടിയുടെ ഒന്നാം ചരമവാർഷികാനുസ്മരണം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.കെ. ശശിധരൻ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ താമരക്കുളം സലിം, പെരുമ്പുഴ എൻ. സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സലിം ബംഗ്ലാവിൽ, മേക്കോൺ രാജു, എസ്. പ്രദീപ് കുമാർ, നെടുവത്തൂർ രാജൻ, ബെനഡിക്ട് വിൽജൻ, പോഷകസംഘടനാ നേതാക്കളായ കിളികൊല്ലൂർ ശിവപ്രസാദ് , ഡോളി ബനഡിക്ട്, രാജൻ ഇരവിപുരം, ബാബുക്കുട്ടി, മുൽത്തോട്ടം ശിവൻ, സുജിത്ത് പ്രാക്കുളം പ്രവീൺ, കുണ്ടറ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.