 
കൊല്ലം: കൈമോശം വന്ന കാർഷിക സംസ്‌കൃതിയെ ദീർഘവീക്ഷണമുള്ള കർമ്മ പദ്ധതികളിലൂടെ തിരിച്ചു കൊണ്ടുവരുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എഴിപ്പുറം ഗുരുനാഗപ്പൻ പുഞ്ചപ്പാടത്തിൽ ആരംഭിച്ച നെൽക്കൃഷിയുടെ കൊയ്ത്ത് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിലെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി മൂന്ന് വർഷം തുടർച്ചയായി കൃഷി ചെയ്യുന്നവർക്ക് റോയൽറ്റി, കർഷക പെൻഷൻ, വിവിധ സബ്‌സിഡികൾ എന്നിവ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ഗണേശ്, ബി. രഘുനാഥൻ, പാരിപ്പള്ളി ശ്രീകുമാർ, പാരിപ്പള്ളി ബിജു, പൂവത്തൂർ വിക്രമൻ, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ എസ്. സുധീർ കുമാർ, എസ്. ധർമപാലൻ, ജി. രാജേഷ്, ബി. കുഞ്ഞയ്യപ്പൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എം. ജലജ, അസിസ്റ്റന്റ് രജിസ്ട്രാർ പി. മുരളീധരൻ, കേരള ബാങ്ക് ഡയറക്ടർ ജി. ലാലു, പ്രൈമറി കോ ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. സേതുമാധവൻ, ചാത്തന്നൂർ കാർഷിക ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ വി.എൻ. ഷിബുകുമാർ, കല്ലുവാതുക്കൽ കൃഷി ഓഫീസർ ധന്യ കൃഷ്ണൻ, ചാത്തന്നൂർ കൃഷി ഓഫീസർ എം. എസ്. പ്രമോദ്, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ജെ. രാജി, എഴിപ്പുറം ഏലാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.