kmyf
കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം ഉമയനല്ലൂർ മുസ്ലിം ജമാഅത് ചീഫ് ഇമാം കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം : വികലമായ പുതിയ കാർഷിക നയത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്നും രാജ്യവ്യാപകമായി നടക്കുന്ന കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ലാ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂർ നാഷിദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. തേവലക്കര ജെ.എം. നാസറുദ്ദീൻ, മജ്ലിസുൽ ഹുദാ ചെയർമാൻ ശാക്കിർ ഹുസൈൻ ദാരിമി, കെ.ആർ. ശാഹുൽ ഹമീദ് മുസ്‌ലിയാർ, എ.കെ. അനസ് മന്നാനി, റാഷിദ്‌ പേഴുമൂട്, നൗഫൽ ശിഹാബ് എന്നിവർ പ്രസംഗിച്ചു.