 
കൊല്ലം: കലാദീപം ഷോർട്ട് ഫിലിം പ്രദർശനവും അവാർഡ് വിതരണവും കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ നടന്നു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളശബ്ദം പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കലാദീപം ഡയറക്ടർ കെ.സി. ഷിബു, നടൻ കൊല്ലം തുളസി എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകരായ സി. വിമൽകുമാർ, സലീം മാലിക്, കോട്ടാത്തല ശ്രീകുമാർ, നടൻ അനീഷ് രവി, ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ, രാജേഷ് ശർമ്മ, കുറ്റിയിൽ ശ്യാം, അനിൽകുമാർ, ചക്കാലയിൽ നാസർ എന്നിവർക്ക് എം. നൗഷാദ് എം.എൽ.എ വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഷോർട്ട് ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത സോൾ, മികച്ച രണ്ടാമത്തെ ചിത്രം മരയ്ക്കാൻ എന്നിവയ്ക്കുള്ള പുരസ്കാരം ചിത്രങ്ങളുടെ സംവിധായകർ ഏറ്റുവാങ്ങി. മികച്ച സംവിധായകർ, മികച്ച സന്ദേശ ചിത്രം, മികച്ച നടൻ, നടി, മികച്ച ക്കാമറ, മികച്ച ബാലതാരം, മികച്ച എഡിറ്റിംഗ്, മികച്ച മേക്കപ്പ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും പ്രത്യേക ജ്യൂറി സ്പെഷ്യൽ അവാർഡുകളും ചടങ്ങിൽ കൊല്ലം തുളസി വിതരണം ചെയ്തു. കലാദീപം അവാർഡ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മണി അനിൽകുമാർ, ബാബു കോടിയിൽ, അജീഷ് കൃഷ്ണ, പി.എസ്. ശ്രീജിത്ത്, രാജീവ് തേവള്ളി, പൊടിമോൻ കൊല്ലം, മനോജ് മനേഷ്ക എന്നിവരെ ആദരിച്ചു.