കൊല്ലം: സാഗാ ആർട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെയർ പെയിന്റിംഗ് എക്സിബിഷൻ 23 മുതൽ 28 വരെ കായംകുളം കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. 23ന് വൈകിട്ട് 3.30ന് ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. സാഗ ആട്സ് ഗ്രൂപ്പ് പ്രസിഡന്റ് പ്രൊ.ജി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഭദ്രൻ കാർത്തിക,​ പ്രണവം ശ്രീകുമാർ,​ ബിനു കൊട്ടാരക്കര എന്നിവർ സംസാരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 28ന് കലാകാരൻമാർ അവരുടെ മറ്റ് ചിത്രങ്ങളുടെ പവർ പോയിന്റ് പ്രസന്റേഷനും നടത്തും.