ശാസ്താംകോട്ട: കർഷക പ്രക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞ കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അഖിലേന്ത്യാ കിസാൻ സഭ പ്രവർത്തകർ . കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കുവള്ളിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് മനു പോരുവഴി അദ്ധ്യക്ഷനായിരുന്നു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം. ദർശനൻ ഉദ്ഘാടനം ചെയ്തു.ഉമ്മന്റയ്യത്ത് ഗോപിനാഥൻപിള്ള, ഹനീഫ, ശശിധരൻ, അശോക് കുമാർ, എം .എച്ച്. ബിന്ദു ലാൽ എന്നിവർ സംസാരിച്ചു.