udf
ചാലിയക്കരയിലെ വോട്ടറൻ മാരെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് ക്ഷണിക്കാൻ മുചക്ര വാഹനത്തിൽ പോകുന്ന ഗിരീഷ്കുമാർ.

പുനലൂർ:വൈകല്യം മറന്ന് മുച്ചക്ര വാഹത്തിൽ സഞ്ചരിച്ച് വോട്ട് പിടിച്ച ജി.ഗിരീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുൻ തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയാണ് എസ്.എൻ.ഡി.പി യോഗം ചാലിയക്കര 5662-ാം നമ്പർ ശാഖാ പ്രസിഡൻറുകൂടിയായ ഗിരീഷ്കുമാർപരാജയപ്പെടുത്തിയത്. ചാലിയക്കര വാർഡിൽ മുൻ തെന്മല പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽ.ഡി.എഫിന്റെ ആർ.ലൈലജയെ 19വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ജന്മനാ രണ്ട് കാലുകൾക്കും വൈകല്യമുള്ള ഗിരീഷ്‌കുമാർ മുൻ പഞ്ചായത്ത് അംഗവുമാണ്. ചാലിയക്കരയിലെയും സമീപ പ്രദേശങ്ങളിലെയും സാമൂഹിക, സാംസ്കാരിക, സമുദായ രംഗത്ത് നിറ സാന്നിദ്ധ്യമായി മാറിയിരുന്ന ഗിരീഷ്കുമാർ ജാതി മത, രാഷ്ട്രീയം നോക്കാതെ എല്ലാ വിഭാഗം ജനങ്ങളുടെയും വിഷയങ്ങളിൽ ഇടപ്പെട്ട് പ്രശ്ന പരിഹാരം കണ്ടെത്തുന്നയാളാണ്.രണ്ട് ദിവസമായി വോട്ട് നൽകി സഹായിച്ചവരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിന്റെ തിരക്കിലായിരുന്നു ഗിരീഷ്.