പത്തനാപുരം: കർഷക പ്രക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞ കർഷകർക്ക് ഇടത്പക്ഷ സംയുക്ത കർഷക സംഘടകളുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി സംഘടിപ്പിച്ചു. പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം കെ. ബി. ഗണേശ് കുമാർ എം. എൽ .എ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി ബി .രാജേഷ് അദ്ധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു കെ. മാത്യു രക്ത സാക്ഷി പ്രമേയം അവതരിപ്പിച്ചു.സി. പി .എം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ, കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, സി. പി. എം ഏരിയാ സെക്രട്ടറി എൻ. ജഗദീശൻ, ജില്ലാ കമ്മിറ്റിയംഗം എം. മീരപിളള, എച്ച്. നജീബ് മുഹമ്മദ് ,സി .പി .ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് .വേണുഗോപാൽ, കർഷക സംഘം ഏരിയാ സെക്രട്ടറി വാസുദേവൻ ഉണ്ണി, പ്രസിഡന്റ് എ. ബി. അൻസാർ, വടക്കോട് മോനച്ചൻ എന്നിവർ സംസാരിച്ചു.