photo
സുശീലാ ഗോപാ,ൻ അനുസ്മരണ യോഗത്തിന്റെ ഭാഗമായി പുഷ്പാർച്ചന നടത്തുന്നു.

കരുനാഗപ്പള്ളി : സി. പി . എം നേതാവും മുൻ മന്ത്രിയുമായിരുന്ന സുശീലാ ഗോപാലന്റെ അനുസ്മരണ ദിനം ആചരിച്ചു.ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം സി .പി . എം ജില്ലാ കമ്മിറ്റി അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. ബെൻസി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി വസന്താ രമേശ്, എം ശോഭന, സുകുമാരി എന്നിവർ സംസാരിച്ചു. വിവിധ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. .