 
കരുനാഗപ്പള്ളി: കർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കർഷക സമരത്തിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്ത 33ധീര രക്തസാക്ഷികളെ സ്മരിച്ച് അഖിലേന്ത്യാ കിസാൻ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ കിസാൻ സഭ മണ്ഡലം വൈസ് പ്രസിഡന്റ്, എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.നാസർ, സുരേഷ് താനുവേലി, സജീവ് ഓണമ്പള്ളി, ലതിക സച്ചിതാനന്ദൻ, പത്മകുമാരി, വിക്രമൻ, എസ്.അയ്യപ്പൻ, ജോബ് തുരുത്തിയിൽ, നജ്മ ,സായിപ്പ്, സിന്ധു, ഷെറഫ് , പോണാൽ നന്ദകുമാർ ,എന്നിവർ സംസാരിച്ചു.