പരവൂർ: സുനാമി ഫ്ലാറ്റിനടുത്തുള്ള ഇടുങ്ങിയ റോഡിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ടുപേരെ പരവൂർ പൊലീസ് പിടികൂടി. പുക്കുളം സുനാമി ഫ്ലാറ്റ് നമ്പർ എട്ടിൽ കലേഷ് (34), കൊല്ലം മാടൻനട തെക്കേനഗർ 87ൽ ഗൗരിമന്ദിരത്തിൽ രാജേഷ് (32) എന്നിവരാണ് ഇന്നലെ വൈകിട്ട് 338 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എസ്.ഐമാരായ വിജിത്ത്, അഖിൽദേവ്, എ.എസ്.ഐമാരായ ഹരി സോമൻ, ബിജു, സി.പി.ഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.