photo
കൗൺസിലർ എം.അൻസാർ രിട്ടേണിംഗ് ഓഫീസർ എസ്.സുശീല മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

കരുനാഗപ്പള്ളി:നഗരസഭയിലെ 35 ഡിവിഷൻ കൺസിലർമാരും റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ഇന്നലെ രാവിലെ 10 മണിക്ക് തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മുൻസിപ്പൽ ടൗവറിൽ ആരംഭിച്ചു. നഗരസഭയിലേക്ക് തിരഞ്ഞെടുത്തതിൽ ഏറ്രവും മുതിർന്ന കൗൺസിലറും നഗരസഭയുടെ പ്രഥമ ചെയ‌ർമാനുമായിരുന്ന എം. അൻസാർ റിട്ടേണിംഗ് ഓഫീസർ എ.സുശീല മുമ്പാകെ ആദ്യം സത്യപ്രതജ്ഞ ചെയ്തു. തുടർന്ന് ഡിവിഷനുകൾ ക്രമീകരിച്ച് കൗൺസിലർമാർ ഓരോരുത്തരായി വേദിയിൽ എത്തി എം. അൻസാർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ആർ.രാമചന്ദ്രൻ എം.എൽ.എ, കാപ്പ്ക്സ് ചെയർമാൻ പി.ആർ.വസന്തൻ, സാമൂഹ്യ. ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, കക്ഷിനേതാക്കളായ എം.എസ്.താര, ജെ.ജയകൃഷ്ണണപിള്ള, ബി.സജീവൻ, ഷെറഫുദ്ദീൻ മുസലിയാർ, ജി. സുനിൽ, ബി.ഗോപൻ, ആർ.രവി, ജഗത് ജീവൻലാലി, കമറുദ്ദീൻ മുസലിയാർ, കരുമ്പാലിൽ സദാനന്ദൻ, രാജു ആതിര,​ജെ.ഹരിലാൽ ബി.ശ്രീകുമാർ, പി.ശിവരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.